കേരളത്തില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

0

മംഗളൂരു: കോവിഡ് ഭീഷണി വീണ്ടും കടുക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനുശേഷം എട്ടാംദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ജി​ല്ലാ കൊ​റോ​ണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വീ​ണ്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലും മാ​ളു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. 15-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

Leave a Reply