Monday, December 6, 2021

സൗമ്യയുടെ സഹായികളായ 40 പേരെ പ്രതിചേര്‍ക്കാന്‍ സൈബര്‍ പോലീസ്‌

Must Read

തിരുവനന്തപുരം : സുഹൃത്തിന്റെ ഭാര്യയുടെ വ്യാജനഗ്നചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി തിരുവനന്തപുരം, കാഞ്ഞിരംപാറ സ്വദേശി സൗമ്യയുടെ സഹായികളായ 40 പേരെ പ്രതിചേര്‍ക്കാന്‍ സൈബര്‍ പോലീസ്‌. മുന്‍സുഹൃത്തിനോടുള്ള പകതീര്‍ക്കാന്‍ ഭാര്യയുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണു സൗമ്യ (23), സഹായിയും ഇടുക്കി, കട്ടപ്പന സ്വദേശിയുമായ നെബിന്‍ ജോസഫ്‌ എന്നിവര്‍ അറസ്‌റ്റിലായത്‌.
സൗമ്യ സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചാണു തേന്‍കെണിയും ബ്ലാക്ക്‌ മെയിലിങ്ങും നടത്തിയത്‌. സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാനാണ്‌ അയാളുടെ ഭാര്യയുടെ വ്യാജനഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നു പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
വിവാഹമോചിതയായ സൗമ്യ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ത്തശേഷം അയാള്‍ക്കൊപ്പം ജീവിക്കാനാണു വ്യാജനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നു പോലീസ്‌ പറഞ്ഞു.
ഫെയ്‌സ്‌ബുക്കിലൂടെ യുവാക്കളെ വശീകരിച്ച്‌, അവരുടെ സഹായത്തോടെ വ്യാജ ഐ.ഡി. നിര്‍മിച്ചാണു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്‌. വാട്‌സ്‌ആപ്പില്‍ വീഡിയോ കോള്‍ ചെയ്‌ത്‌, മുഖം കാട്ടാതെ നഗ്നത പ്രദര്‍ശിപ്പിച്ചാണു യുവാക്കളെ വലയിലാക്കിയത്‌. പ്രതിഫലമായി വ്യാജ ഫെയ്‌സ്‌ബുക്ക്‌, വാട്‌സ്‌ആപ്‌ ഐ.ഡി നിര്‍മിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു രീതി.
നെബിന്‍ ജോസഫിന്റെ വാട്‌സ്‌ആപ്‌ നമ്പരിലൂടെയും വ്യാജ ഐ.ഡിയിലൂടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സൗമ്യക്കുവേണ്ടി വിദേശത്തും സ്വദേശത്തുമുള്ള 40 പേരെങ്കിലും വ്യാജ ഐ.ഡി. നിര്‍മിച്ചുനല്‍കിയിരുന്നെന്നും അവരെല്ലാം കേസില്‍ പ്രതിയാകുമെന്നും പോലീസ്‌ വ്യക്‌തമാക്കി. തിരുവനന്തപുരം സൈബര്‍ സെല്‍ ഡിവൈ.എസ്‌.പി: ശ്യാംലാല്‍, സി.ഐ. സിജു കെ. നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News