Sunday, September 26, 2021

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനുമെതിരേ സൈബർ പോര്

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനുമെതിരേ സൈബർ പോര്. കോണ്‍ഗ്രസ് സൈബർ ടീം ഒഫീഷ്യൽ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ പേജിലാണ് അധിക്ഷേപം.

ചെ​ന്നി​ത്ത​ല​യും മ​ക​ൻ രോ​ഹി​തും പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്ന പോ​സ്റ്റി​ൽ, ചെ​ന്നി​ത്ത​ല പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജി​വ​ച്ചു പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് സൈ​ബ​ർ ടീം ​പേ​ജി​ൽ കു​റി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത്.

മൃ​ത​പ്രാ​യാ​വ​സ്ഥ​യി​ലാ​യ പാ​ർ​ട്ടി​യെ ജീ​വി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​തി​നെ​തി​രാ​യി പ്ര​വ​ർ​ത്തി​ച്ച് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ചെ​ന്നി​ത്ത​ല​യും മക​നും നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. പോ​സ്റ്റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ, ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ നി​യോ​ഗി​ച്ച സൈ​ബ​ർ ഗു​ണ്ട ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ആ​രോ​പി​ച്ചു.

Leave a Reply

Latest News

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത്...

More News