ജപ്പാനിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ ലിക്വിഡിൽ സൈബർ ആക്രമണം; 9.7 കോടി ഡോളർ വരുന്ന തുക മോഷണം പോയി

0

ടോക്കിയോ: ജപ്പാനിലെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ ലിക്വിഡിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ 9.7 കോടി ഡോളർ വരുന്ന തുക മോഷണം പോയി.

ബി​റ്റ്കോ​യി​ൻ, ഇ​ഥേ​റി​യം തു​ട​ങ്ങി​യ ക​റ​ൻ​സി​ക​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. മോ​ഷ്ടി​ക്ക​പ്പെ​ട്ട ക​റ​ൻ​സി​ക​ൾ ഏ​ങ്ങോ​ട്ടാ​ണു നീ​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും തി​രി​ച്ചു​പി​ടി​ക്കാ​ൻ മ​റ്റ് എ​ക്സ്ചേ​ഞ്ചു​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ലി​ക്വി​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്രിപ്റ്റോ കറൻസി വിനിമയ സ്ഥാപനത്തിനു നേർക്ക് അടുത്തദിവസങ്ങളിലുണ്ടാകുന്ന രണ്ടാമത്തെ സൈബർ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച ബ്ലോക്ചെയിൻ സൈറ്റ് ആയ പോളി നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത് 60 കോടി ഡോളർ വരുന്ന തുക അപഹരിച്ചിരുന്നു.

Leave a Reply