Monday, January 24, 2022

സി.പി.ഐ പ്രക്ഷോഭ ജാഥ ആദ്യദിന സമാപന സമ്മേളനം സി.വി ശശി ഉദ്ഘാടനം ചെയ്തു

Must Read

പെരുമ്പാവൂർ: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണജാഥ ഒക്കൽ പഞ്ചായത്തിലെ ഇടവൂരിൽ വച്ച് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കെ.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. ഒക്കൽ ,കൂവപ്പടി , വേങ്ങൂർ , മുടക്കുഴ പഞ്ചായത്തുകളിൽ പര്യടനം നടത്തി ആദ്യദിനം അകനാട് കിണർ കവലയിൽ ജാഥ സമാപിച്ചു.സമാപന സമ്മേളനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. വി ശശി ഉദ്ഘാടനം ചെയ്തു. സി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി റെജിമോൻ ക്യാപ്റ്റനും പി.കെ രാജീവൻ വൈസ് ക്യാപ്റ്റനും, രാജേഷ് കാവുങ്കൽ ഡയറക്ടറുമായ ജാഥയാണ് മണ്ഡലത്തിൽ പര്യടനം നടത്തുന്നത്. ജാഥാ അംഗങ്ങളായ ശാരദ മോഹനൻ , എ.എസ് അനിൽകുമാർ , അഡ്വ. രമേഷ് ചന്ദ്, കെ.എൻ ജോഷി, അഡ്വ.വി.വിതാൻ, എം എം അജാസ്, വി.എം ഷാജി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News