Tuesday, April 20, 2021

സ്വപ്നയ്ക്ക് ഇപ്പോഴും ജയിലിൽ ഭീഷണിയും ഉപദ്രവവവും നേരിടേണ്ടി വരുന്നുണ്ടെന്ന് സംശയിക്കുന്നതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞു

Must Read

ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി ആദിത്യനാഥ് സർക്കാർ

ലഖ്നോ: ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കോവിഡ് 19 കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 26...

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു

കണ്ണൂർ ∙ കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം നാഷനൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പഴയ കെട്ടിടം ഇടിച്ചു തകർത്തു. ലോറി ഡ്രൈവർ തിരുപ്പൂർ...

കൊച്ചി: സ്വപ്നയ്ക്ക് ഇപ്പോഴും ജയിലിൽ ഭീഷണിയും ഉപദ്രവവവും നേരിടേണ്ടി വരുന്നുണ്ടെന്ന് സംശയിക്കുന്നതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞു. ഉന്നതർക്കെതിരെ മൊഴി നൽകിയെന്നറിഞ്ഞതോടെ ജയിലിൽ സ്വപ്നയെ തുടർന്നു കാണാനോ സംസാരിക്കാനോ തങ്ങളെ അനുവദിച്ചില്ല. ഇതിനായി അപേക്ഷിച്ചപ്പോൾ കൂടിക്കാഴ്ചകൾ അനുവദിക്കേണ്ടെന്ന് ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ജയിലിലേക്ക് സ്വപ്നയെ മടക്കിക്കൊണ്ടുപോയ ശേഷം കോഫെപോസ തടവുകാരെ ആരെയും കാണാനും അനുവദിക്കുന്നില്ല. ഇത് സംശയാസ്പദമാണ്.

ജയിൽ അധികൃതർ തടവുകാരെ ഉപദ്രവിക്കുന്ന നിരവധി​ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാർക്ക് മർദ്ദനമേറ്റ സംഭവം അടുത്തിടെ ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു. ജയിലിലെ മെഡിക്കൽ ഒാഫീസർ ഇവരുടെ പരിക്കുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലർ സസ്പെൻഷനിലാണ്. സ്വപ്നയ്ക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവിനെയല്ല, കോടതി പരാമർശങ്ങളെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുന്നു. ഇത്തരമൊരു നീക്കം ലജ്ജാകരമാണെന്നും കസ്റ്റംസ് പറയുന്നു.

സ്വർണക്കടത്തു കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന തനിക്കു ഭീഷണിയുണ്ടെന്നും കണ്ടാലറിയാവുന്ന ചിലർ ഭീഷണിപ്പെടുത്തിയെന്നും ഡിസംബറിൽ എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതി പറഞ്ഞിരുന്നു. തുടർന്ന് ഡിസംബർ എട്ടിനാണ് മതിയായ സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടത്.അട്ടക്കുളങ്ങര വനിതാ ജയിലിൽ മതിയായ സുരക്ഷയുണ്ടെന്നും ജയിൽ അധികൃതരുടെ വിശദീകരണം തേടാതെയാണ് സ്വപ്നയുടെ പരാതിയിൽ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജയിൽ ഡി.ജി.പി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഡിസംബർ 16ന് പരിഗണിച്ച സിംഗിൾബെഞ്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ച് ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. പിന്നീടിതുവരെ ഹർജി പരിഗണനയ്ക്കു വന്നിരുന്നില്ല.2020 നവംബർ 25ലെ ചോദ്യം ചെയ്യലിൽ, സർക്കാരിൽ ഉയർന്ന പദവി വഹിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ച് സ്വപ്ന നിർണായക വിവരങ്ങൾ നൽകിയെന്നാണ് കസ്റ്റംസ് പറയുന്നത്. നേതാക്കളുടെ പേര് പുറത്തു പറയാതിരിക്കാൻ ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് കോഫെപോസ അധികൃതർക്ക് നിവേദനം നൽകാൻ സ്വപ്‌നയ്ക്ക് സൗകര്യമൊരുക്കി. നവംബർ 30ന് നിവേദനം നൽകി. മക്കളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ജയിലിൽ ഭീഷണിയും ഉപദ്രവവും നേരിടേണ്ടി വരുന്നെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു

English summary

Customs told the High Court yesterday that it was suspected that Sapna was still facing threats and harassment in jail.

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News