Sunday, September 26, 2021

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ‘പ്ലാന്‍ ബി ‘ ഒരുക്കിയ പ്രതികളെ പൂട്ടാന്‍ കസ്റ്റംസ്

Must Read

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് തടയിടാന്‍ ‘പ്ലാന്‍ ബി ‘ ഒരുക്കിയ പ്രതികളെ പൂട്ടാന്‍ കസ്റ്റംസ്.കേസിലുള്‍പ്പെട്ട 17 പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് കസ്റ്റംസ് ആക്ട് ചുമത്തി കുരുക്കിടാന്‍ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം തീരുമാനിച്ചത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ര്‍, സു​ഹൈ​ല്‍, സാ​ലി, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഹ​സ​ന്‍, ഫൈ​സ​ല്‍, ഷാ​നി​ദ്, ഫ​യാ​സ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഫൈ​ജാ​സ്, സൂ​ഫി​യാ​ന്‍, റി​യാ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഷം​സു​ദ്ദീ​ന്‍ ക​ണ്ട​ത്തി​ല്‍, മു​ഹ​മ്മ​ദ് ഫാ​സി​ല്‍, മു​ഹ​മ്മ​ദ് ഹാ​ഫി​സ്, താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ നാ​സ​ര്‍, മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്, എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​ത്.

അ​ടു​ത്ത ദി​വ​സം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യും ചെ​യ്യും.ക​രി​പ്പൂ​ര്‍ കേ​സി​ല്‍ കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി കെ.​അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ജ​യി​ലി​ലെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ് മു​മ്പാ​കെ നി​സ​ഹ​ക​രി​ക്കു​മെ​ന്ന് പ്ര​തി​ക​ള്‍ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ കു​റി​ച്ചോ വി​ദേ​ശ​ത്ത് നി​ന്ന് സ്വ​ര്‍​ണം എ​ത്തി​ക്കു​ന്ന​വ​രെ കു​റി​ച്ചോ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ മൊ​ഴി ന​ല്‍​കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കും വി​ധ​ത്തി​ല്‍ മൊ​ഴി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു പ​ല​രും ന​ല്‍​കി​യ​ത്.

വാ​ട്‌​സ് ആ​പ്പ് ചാ​റ്റു​ള്‍​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ നി​ര​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​സ്റ്റം​സി​ന് ല​ഭി​ച്ച തെ​ളി​വു​ക​ള്‍ സ​ഹി​തം പ്ര​തി​ക​ള്‍​ക്കെ​തി​രേ ക​സ്റ്റം​സ് ആ​ക്ട് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പ്ര​തി​ക​ളെ അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്.

Leave a Reply

Latest News

പുത്തൻചന്തയ്ക്ക് സമീപം വിൽപ്പനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് തമിഴ്നാട്ടുകാർ പിടിയിലായി

പുത്തൻചന്തയ്ക്ക് സമീപം വിൽപ്പനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് തമിഴ്നാട്ടുകാർ പിടിയിലായി. കമ്പം സ്വദേശികളായ കാന്തി (51), ചിത്ര (31), ശെൽവി(52)...

More News