Tuesday, January 26, 2021

സ്വർണക്കടത്ത് കേസിൽ നിർണായകമായ 4 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചതായി കസ്റ്റംസ്

Must Read

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ...

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായകമായ 4 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തു കേസിലെ പ്രതി കോഴിക്കോട് സ്വദേശി ഷംജുവിന്റെ വീട്ടിലെത്തി മറ്റൊരു പ്രതി കെ.ടി.റമീസ് സ്വർണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളാണു നശിപ്പിച്ചത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 4 ദിവസത്തെ ദൃശ്യങ്ങൾ നശിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതോടെ റിപ്പോർട്ട് എൻഐഎ അടക്കമുള്ള ഏജൻസികൾക്കും കൈമാറി.

കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിലാണു ഷംജുവിന്റെ വീട്ടിൽവച്ച് സ്വർണം കൈമാറിയതായി കെ.ടി.റമീസ് സമ്മതിച്ചത്. മേയ് 1 മുതൽ 26 വരെയുള്ള തീയതിക്കിടയിലെ 4 ദിവസങ്ങളിൽ സ്വർണം കൈമാറിയെന്നായിരുന്നു റമീസിന്റെ മൊഴി. സ്വർണം കൈമാറിയ 4 ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജനുവരി മുതൽ ജൂലൈ 9 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണു കസ്റ്റംസ് സൈബർ വിദഗ്ധരെ സമീപിച്ചത്.
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ 4 ദിവസത്തെ ദൃശ്യങ്ങളിൽ ചില ഭാഗങ്ങൾ നശിപ്പിച്ചതായി വ്യക്തമായി. ദൃശ്യങ്ങൾ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഷംജു ഇക്കാര്യം സമ്മതിച്ചു. ദൃശ്യങ്ങൾ നശിപ്പിക്കാൻ‌ ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചപ്പോൾ അതേ വിദ്യകൊണ്ട് അക്കാര്യം തെളിയിക്കുന്ന സാഹചര്യമാണു കേസിലുണ്ടായത്. ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും തെളിവു നശിപ്പിച്ചതു ശാസ്ത്രീയമായി കസ്റ്റംസിനു തെളിയിക്കാനായി. റമീസും ഷംജുവും പലതവണ സ്വർണക്കടത്ത് നടത്തിയതായും നിരവധിയാളുകൾ ഷംജുവഴി സ്വർണക്കടത്തില്‍ പണം മുടക്കിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

English summary

Customs says defendants destroyed crucial 4-day CCTV footage in gold smuggling case

Leave a Reply

Latest News

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ സമരം വലിയ പ്രാധാന്യത്തിലാണ് സിഎൻഎൻ...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം...

മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്....

More News