Sunday, January 24, 2021

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമോപദേശം തേടി; യുഎഇ കോൺസുലേറ്റിലെ അസി.ഫിനാൻഷ്യൽ ഓഫിസറായിരുന്ന മലയാളി ജീവനക്കാരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിയമോപദേശം തേടി.

എം. ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതു പൂർത്തിയാക്കി കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ തിരികെ ഹാജരാക്കും. തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെയും 1.90 ലക്ഷം ഡോളർ വിദേശത്തേക്കു കടത്തിയ കേസിൽ സ്വപ്ന, സരിത് എന്നിവരെയും 5 ദിവസമാണു കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്.

അതേ സമയം യുഎഇ കോൺസുലേറ്റിലെ അസി.ഫിനാൻഷ്യൽ ഓഫിസറായിരുന്ന മലയാളി ജീവനക്കാരിയെ കസ്റ്റംസ് 2 ദിവസമായി ചോദ്യം ചെയ്യുന്നു. ഫിനാൻസ് ഓഫിസറായിരുന്ന ഇൗജിപ്ത് പൗരൻ ഖാലിദിന്റെ സഹായിയായിരുന്നു. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് 2019ൽ ഖാലിദിനെ പുറത്താക്കുന്നതിനു തൊട്ടുമുൻപ് ഇവർ രാജിവച്ചു.

ഖാലിദിനെ പുറത്താക്കിയ ശേഷമാണു സാമ്പത്തിക ക്രമക്കേടിനു സ്വപ്നയെ പുറത്താക്കിയത്. സ്വപ്നയുടെയും ഖാലിദിന്റെയും ഇടപാടുകൾ ഇൗ ജീവനക്കാരിക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കൊച്ചിയിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ചിട്ടും കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കാണാൻ ഇവർ എത്തിയിരുന്നു.

യുഎപിഎ നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കടത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. കള്ളക്കടത്തു സ്വർണമോ അതിലൂടെ നേടിയ പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ജൂലൈ 9 മുതൽ എൻഐഎ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സ്വർണക്കടത്തിനു പണം മുടക്കിയതിന്റെ പേരിൽ കേസിൽ പ്രതികളായവർക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തിലാണു സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കാളിത്തം കണ്ടെത്തി യുഎപിഎ ചുമത്താൻ നിയമോപദേശം തേടിയത്. ഇന്നു കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിച്ചോദിക്കാനുള്ള സാധ്യതയും ഏറെയാണ്. മുഖമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും ഒരുമിച്ചു ചോദ്യം ചെയ്യണമെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിൽ തുടരണം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുകയോ എൻഐഎ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുകയോ ആണ് അതിനുള്ള വഴികൾ.

English summary

Customs interrogates Malayalee employee who was assistant financial officer at UAE consulate for 2 days

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News