Friday, July 30, 2021

അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ എത്തിയ സംഘത്തെ കസ്റ്റംസ് കണ്ടെത്തി

Must Read

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച കസ്റ്റംസ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ എത്തിയത് ഈ സംഘം തന്നെയാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഡമ്മി കാരിയറെ ഏര്‍പ്പാടാക്കിയത് ഇവർ തന്നെയാണ്. അന്ന് കരിപ്പൂരില്‍ കുടുക്കില്‍ ബ്രദേഴ്‌സ് അടക്കം 4 സംഘങ്ങളാണ് സ്വര്‍ണം കൊണ്ടു പോകാനായെത്തിയത്.

ഇതില്‍ 3 സംഘങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ 21നു പുലര്‍ച്ചെ പിടിയിലായ 2.33 കിലോഗ്രാം സ്വര്‍ണ്ണത്തിനായി എത്തിയ നാലാമത്തെ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. 2.33 കിലോഗ്രാം സ്വര്‍ണവുമായി മുഹമ്മദ് ഷഫീഖ് എത്തുന്ന കാര്യം ഒരേ ഏജന്റ് തന്നെയാണ് അര്‍ജുന്‍ ആയങ്കിയെയും യൂസഫിനെയും അറിയിക്കുന്നത്.

കാരിയറെ തേടി അര്‍ജുന്‍ എത്തുന്ന കാര്യം യൂസഫിന് അറിയാമായിരുന്നു. പക്ഷേ, യൂസഫ് എത്തുന്ന കാര്യം അര്‍ജുന്‍ അറിഞ്ഞിരുന്നില്ല. ഇത് അർജുനെ കൊലപ്പെടുത്താനുള്ള പദ്ധതി ആയിരുന്നു എന്ന് കണ്ടെത്തി.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News