Thursday, July 29, 2021

കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയിൽ

Must Read

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയിൽ. സൂഫിയാനടക്കം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് മഞ്ചേരി കോടതിയെ സമീപിച്ചു.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ 17 ഓളം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വർണം വന്നത് സൂഫിയാന് വേണ്ടിയാണ്. ഇത് തട്ടിയെടുക്കാൻ വേണ്ടിയാണ് അർജ്ജുൻ ആയങ്കിയുടേയും യൂസഫിന്റേയും സംഘം എത്തിയത്.

സ്വർണം തട്ടിയെടുക്കാൻ അർജ്ജുൻ ആയങ്കി ടിപി വധക്കേസ് പ്രതി കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും സഹായം തേടിയിരുന്നു. മുഹമ്മദ് ഷാഫിയെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അർജ്ജുൻ ആയങ്കിയെ അടുത്ത ദിവസം കസ്റ്റംസ് ചോദ്യം ചെയ്യും.

ജയിലിലുള്ള കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News