കൊച്ചി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ എം ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കും. കോഫപോസ ചുമത്തിയതിനാല്‍ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത് തിരുവനന്തപുരത്ത് സെൻട്രൽ ജയിലിലുമാണ്. എം ശിവശങ്കര്‍ കാക്കനാട്ടെ ജില്ലാ ജയിലിലിലാണ് കഴിയുന്നത്. ഈ കേസില്‍ ജാമ്യം തേടി ശിവശങ്കര്‍ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറകടറേറ്റിന്റെ കേസില്‍ ശിവശങ്കര്‍ നല്കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
English summary
Custody of M Sivashankar, Swapna and Sarith in customs case related to gold smuggling ends today