Monday, September 21, 2020

സ്‌കൂള്‍ സിലബസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി; ക്ലാസുകള്‍ പൂര്‍ണമായും പുന:രാരംഭിക്കുന്നതിനെ പറ്റി പഠിക്കാന്‍ SCERT ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി

Must Read

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു...

തിരുവനന്തപുരം: സ്‌കൂള്‍ സിലബസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി തീരുമാനം. ഡിജിറ്റല്‍ ക്‌ളാസുകള്‍ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകും. ഓണ്‍ലൈന്‍ ക്‌ളാസുകളുടെ തുടര്‍ച്ച, ക്ലാസുകള്‍ പൂര്‍ണമായും പുന:രാരംഭിക്കുന്നത് എന്നിവ സബന്ധിച്ച് പഠിക്കാന്‍ SCERT ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു.

ഡിസംബറിലെങ്കിലും ക്ലാസ് തുറക്കാനായാൽ ഏപ്രിൽ മെയിലെ അവധി റദ്ധാക്കിക്കൊണ്ട് അദ്ധ്യയനം നടത്താനാവുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ കേന്ദ്ര തീരുമാനം അനുസരിച്ചായിരിക്കും സംസ്ഥാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ഇതിനകം തന്നെ ജൂൺ ജൂലൈ മാസത്തെ അദ്ധ്യയനം നഷ്ടപ്പെട്ടു കഴിഞ്ഞു. ഓഗസ്റ്റിൽ ക്ലാസ് തുറക്കുക അസാധ്യവുമാണ്. പക്ഷേ സിലബസ് വെട്ടിച്ചുരുക്കുകയാണെങ്കിൽ അത് അടുത്ത വർഷത്തെ പഠന തുടർച്ചയെ ബാധിക്കുമെന്നതിനാലാണ് കരിക്കുലം, സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനത്തിൽ എത്താൻ കാരണം. 

കരിക്കുലം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനത്തിനൊപ്പമാണെങ്കിലും തുടർ പഠനം എങ്ങനെ എന്ന കാര്യത്തിൽ ഇപ്പോഴും ആലോചന നടക്കുകയാണ്. പഠനത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കാൻ എസ്ഇആർടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമതി രൂപീകരിച്ചു. തൽക്കാലം ഓൺലൈൻ പഠനം തുടരാമെന്നും ഡിസംബറോടെ സ്കൂളുകൾ തുറക്കാനാവുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. 

അങ്ങനെ വന്നാൽ അദ്ധ്യയന വർഷം നഷ്ടമാകാത്ത രീതിയിൽ ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ഒഴിവാക്കിയും ശനിയാഴ്ച ക്ലാസുകൾ വച്ചും ക്രമീകരണം നടത്താമെന്നാണ് ഒരു നിർദേശം. ലോക്ക് ഡൗണ്‍ സമയത്ത് അവധികൾ ലഭിച്ചതിനാൽ ഇനിയൊരു അവധി വേണ്ട എന്നും നിർദേശമുണ്ട്. അങ്ങനെ വന്നാൽ ജൂണിൽ അന്തിമ പരീക്ഷ നടത്താം. എന്നാൽ ഇത്തരത്തിലുള്ള ബദൽ നിർദേശങ്ങൾ കേന്ദ്ര നിലപാടിന് അനുസരിച്ച് മാത്രമേ പ്രാവർത്തികമാവു. കേന്ദ്രം നിർദേശിക്കുന്നതിന് അനുസരിച്ചേ സ്കൂൾ തുറക്കാനാവു എന്നതിനാൽ അവ്യക്തതകൾ തുടരുകയാണ്. 

സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നുണ്ടെങ്കിലും സിലബസ് വെട്ടികുറയ്ക്കാതെ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാനാണ് കരിക്കുലം കമ്മിറ്റി തീരുമാനം. ഡിജിറ്റല്‍ ക്‌ളാസുകളുടെ പോരായ്മകള്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കും. ഓണ്‍ലൈന്‍ ക്‌ളാസുകളുടെ തുടര്‍ച്ച, സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതിന്റെ സാധ്യത എന്നിവ സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചു.

എസ് സി ആര്‍ ടി ഡയറക്ടര്‍ അധ്യാക്ഷനായ സമിതിയാകും ഇവ പരിശോധിക്കുക. ആദിവാസി പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനം കുറവുകളില്ലാതെ, ഉറപ്പാക്കും. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായവും ഇക്കാര്യത്തില്‍ ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താന്‍ പ്രത്യേക പരിപാടി നടപ്പാക്കും.

സര്‍വ്വശിക്ഷാ കേരള ഒന്നു മുതല്‍ 7 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനസഹായിയായ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കും. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ മുഖാന്തരമുള്ള യോഗ, ഡ്രില്‍ ക്‌ളാസുകള്‍ ആരംഭിക്കും. രക്ഷിതാക്കള്‍ക്കും ഡിജിറ്റകള്‍ ക്‌ളാസ് സംബന്ധിച്ച് ഓറിയന്റേഷന്‍ നല്‍കും.

കുട്ടികളുടെ കഥകള്‍, കവിതകള്‍ എന്നിവ സമാഹരിച്ച് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കാനും അവസരമൊരുക്കും. നേര്‍ക്കാഴ്ച എന്ന പേരിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

English summary

Curriculum Committee says school syllabi should not be cut; Committee headed by SCERT Director to study the complete resumption of classes

Leave a Reply

Latest News

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ...

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ്...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

More News