Friday, April 16, 2021

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ആനയോട് കൊടും ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയിട്ടതിനാൽ നടക്കാന്‍ പാടുപെടുന്ന ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

Must Read

കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം...

ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്

പൂഞ്ഞാർ: ലൗ ജിഹാദ് വിഷയത്തിൽ നിലപാടിലുറച്ച് പി.സി ജോർജ്. തന്റെ മണ്ഡലത്തിൽ മാത്രം 47 ഓളം പെൺകുട്ടികൾ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിൽ മാത്രം...

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ....

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ആനയോട് കൊടും ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയിട്ടതിനാൽ നടക്കാന്‍ പാടുപെടുന്ന ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തടിമില്ലില്‍ പണിയെടുക്കുകയും അമ്പലങ്ങളില്‍ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ചെയ്തിരുന്ന ആനയോടാണ് നടുറോഡിൽ വെച്ച് പാപ്പാെൻറ കടുംകൈ അരങ്ങേറിയത്. മസിനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ് കൊന്ന സംഭവത്തിെൻറ ഞെട്ടല്‍ മാറുംമുേമ്പയാണ് പുതിയ സംഭവം പുറത്തുവന്നത്.

മുന്‍കാലുകള്‍ കെട്ടി ആനയെ നടത്തിക്കുന്നത് അവയുടെ ആന്തരികാവയവങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാപ്പാൻ എങ്ങനെയാണ് ഇത് അനുവദിച്ചതെന്നും അവർ ചോദിക്കുന്നു. ഏഷ്യൻ ആനകളുടെ ഭാരം 4.5 ടണ്ണാണ്, അവയുടെ സ്ഥിരത നിലനിർത്തുന്നതിന് അവർക്ക് പ്രത്യേകമായ നടത്ത രീതിയുണ്ട്. അതാണ് ഇക്കൂട്ടർ നിഷേധിച്ചതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
പാപ്പാനും സഹായികളും നടക്കാനുള്ള ആനയുടെ കഷ്ടപ്പാട് വീക്ഷിച്ചുകൊണ്ട് നാലുഭാഗത്തുമുള്ളതായും ദൃശ്യങ്ങളിലുണ്ട്. മദപ്പാട് ഉള്ളപ്പോള്‍ ആനകളുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിക്കാറുണ്ട്. എന്നാല്‍ കാഴ്ചയില്‍ യാതൊരു കുഴപ്പവുമില്ലാത്ത ആനയോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. തിരുനെല്‍വേലി മോഹനന്‍ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ നിരന്തരം തോട്ടി കൊണ്ട് മര്‍ദ്ദിക്കുന്നുമുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്

English summary

Cruelty to an elephant in Tirunelveli, Tamil Nadu. The elephant was seen struggling to walk as its forelegs were chained together

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News