തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്കി.
കുട്ടനല്ലൂര്‍ കൊവിഡ് സെന്ററില്‍ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താന്‍ ആശുപത്രി അധികരനോ നഴ്സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു.കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടര്‍ന്ന് കട്ടിലില്‍ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.Cruelty to an elderly Kovid patient at Thrissur Medical College. Kovid patient tied up by hospital authorities