Wednesday, June 16, 2021

മണിപ്പൂരില്‍ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിലെ വാഹനത്തിന് ജനക്കൂട്ടം തീയിട്ടു

Must Read

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ ആ​സാം റൈ​ഫി​ള്‍​സി​ന്‍റെ ക്യാ​മ്പിലെ വാഹനത്തിന ജ​ന​ക്കൂ​ട്ടം തീ​യി​ട്ടു. കാം​ഗ്‌​പോ​ക്പി ജി​ല്ല​യി​ലെ ച​ല്‍​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ള്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം ക്യാമ്പിലേക്ക് ഇ​ര​ച്ചെ​ത്തി​യ​ത്.

മം​ഗ്‌​ബോ​യി​ലാ​ല്‍ ലു​വം(29) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ്ലാ​ബും​ഗി​ലു​ള്ള 44-ാം ആ​സാം റൈ​ഫി​ള്‍​സി​ലെ ഒ​രു മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സാം റൈ​ഫി​ള്‍​സ് ഇ​തു​വ​രെ​യും ഔ​ദ്യോ​ഗീ​ക പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Leave a Reply

Latest News

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം...

More News