Thursday, September 23, 2021

നെടുങ്ങോലം താലൂക്കാശുപത്രിയിൽ അതിഥിത്തൊഴിലാളികളുടെ കോവിഡ് വാക്സിൻ കുത്തിവെപ്പ്‌ ക്യാമ്പിൽ തിരക്കും കൈയാങ്കളിയും

Must Read

നെടുങ്ങോലം താലൂക്കാശുപത്രിയിൽ അതിഥിത്തൊഴിലാളികളുടെ കോവിഡ് വാക്സിൻ കുത്തിവെപ്പ്‌ ക്യാമ്പിൽ തിരക്കും കൈയാങ്കളിയും.

പരവൂർ, ചാത്തന്നൂർ, ഉമയനല്ലൂർ, കൊട്ടിയം ഭാഗങ്ങളിൽനിന്ന് രണ്ടായിരത്തോളം തൊഴിലാളികളാണ് വാക്സിനെടുക്കാൻ തടിച്ചുകൂടിയത്. രാവിലെ എട്ടുമണിയോടെ ആശുപത്രി പരിസരം നിറഞ്ഞു. റോഡിൽവരെ വരി നീണ്ടു. 710 പേർക്കുള്ള വാക്സിനാണ് ഇവിടെയുണ്ടായിരുന്നത്.

405 പേർക്ക് കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലും സജ്ജീകരിച്ചിരുന്നു. മൂന്നുദിവസംമുൻപാണ് ആശുപത്രി അധികൃതർ ലേബർ ഓഫീസറെ വിവരമറിയിച്ചത്. എന്നാൽ വിവരം കൈമാറിയതിലെ ആശയക്കുഴപ്പം സംഗതി താളംതെറ്റിച്ചു. വേണ്ടവിധം മാസ്ക് ധരിക്കാതെയുംമറ്റും തൊഴിലാളികൾ തടിച്ചുകൂടി. തർക്കവും െെകയാങ്കളിയും രൂക്ഷമായതോടെ പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.

ആശുപത്രി ജീവനക്കാരെയും ചികിത്സയ്ക്കെത്തിയ മറ്റുരോഗികളെയും തിരക്ക് വലച്ചു. ഒടുവിൽ കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് തൊഴിലാളികളെ ബസിൽ എത്തിച്ചു. അവിടെയും രൂക്ഷമായ തിരക്കാണ്‌ അനുഭവപ്പെട്ടത്

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News