വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ തട്ടി; സിനിമാ നിർമാതാവിന് കള്ളപ്പണ ഇടപാടുകളും! ബിജെപി നേതാവിൻ്റെ മകനടക്കം രണ്ടു താരപുത്രൻമാർ നിരീക്ഷണത്തിൽ

0

പോളി വടക്കൻ

വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സിനിമാ നിർമാതാവിന് കള്ളപ്പണ ഇടപാടുകളും!
തെക്കിൽ സ്വദേശിയും കരാറുകാരനുമായ മെഹഫൂസിനെയാണ് (30) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ. താരമൂല്യം കുറഞ്ഞ താരങ്ങൾക്ക് ലക്ഷങ്ങളുടെ കള്ളപ്പണം നൽകിയതായാണ് ആക്ഷേപം. ബി.ജെ.പി നേതാവായ താരത്തിൻ്റെ പുത്രന് 30 ലക്ഷം രൂപയാണ് മുൻകൂറായി നൽകിയത്. മറ്റൊരു താരപുത്രന് നൽകിയത് 25 ലക്ഷവും. സ്ത്രീവിരുദ്ധ പരാമർശത്തിൻ്റെ പേരിൽ വിവാദത്തിലകപ്പെട്ട നടനാണ് 25 ലക്ഷം നൽകിയത്. കള്ളപ്പണ ഇടപാടിൻ്റെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ ഇവരും നിരീക്ഷണത്തിലാണ്.

മെഹഫൂസ് നിർമിച്ച ചിത്രം രണ്ടുദിവസത്തിനകം പുറത്തിറങ്ങാനിരിക്കെയാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ്ചെയ്തത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽനിന്ന് 2018-ലാണ് വ്യാജരേഖകൾ ഹാജരാക്കി 4,17,44,000 രൂപ ഇയാൾ വായ്പയെടുത്തത്. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞത്. തുടർന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ബാങ്ക് അധികൃതർ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡിവൈ.എസ്.പി. പി.എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here