Thursday, July 29, 2021

മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതിന്റെ പേരിൽ സർട്ടിഫിക്കേറ്റ് നിഷേധിച്ചതിന് കമ്മീഷന്റെ രൂക്ഷ വിമർശനം

Must Read

ആലപ്പുഴ :- മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി എന്ന പേരിൽ 2 വർഷം സൂപ്പർവൈസറി തസ്തികയിൽ ജോലി ചെയ്തിരുന്ന വ്യക്തിക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് നൽകാത്ത ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ജനറൽ മാനേജർക്ക് കമ്മീഷന്റെ രൂക്ഷ വിമർശനം.
രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് നൽകിയില്ലെങ്കിൽ അനന്തര നടപടികളുമായി കമ്മീഷൻ മുന്നോട്ട് പോകുമെന്ന് അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി സിന്ധു സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരി തന്റെ മേലധികാരികളെ അറിയിക്കാതെയാണ് ജോലി ഉപേക്ഷിച്ച് പോയതെന്ന് സ്പിന്നിംഗ് മിൽ ജനറൽ മാനേജർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. പ്രവർത്തി പരിചയ സർട്ടിഫിക്കേറ്റ് നൽകുന്ന കാര്യത്തിൽ സ്ഥാപനം തീരുമാനമെടുക്കുന്നതിന് മുമ്പ് കമ്മീഷനെ സമീപിച്ചത് ശരിയായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ താൻ സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകിയിരുന്നതാണെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. എന്നാൽ സർട്ടിഫിക്കേറ്റ് ഇതുവരെ കിട്ടിയില്ല.
കമ്മീഷനിൽ പരാതി നൽകിയതിന്റെ പേരിൽ പ്രവൃത്തി പരിചയ സർട്ടിഫിക്കേറ്റ് നൽകിയില്ലെന്ന ജനറൽ മാനേജരുടെ റിപ്പോർട്ട് കമ്മീഷനോടുള്ള അവഹേളനമായി കാണുന്നതായി ഉത്തരവിൽ പറയുന്നു.
സർട്ടിഫിക്കേറ്റ് നൽകിയ ശേഷം വിവരം രേഖാമൂലം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
2014 മുതൽ 2016 വരെയാണ് പരാതിക്കാരി സ്പിന്നിംഗ് മില്ലിൽ പ്രവർത്തിച്ചത്.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News