തുടരെ 5 കളിയില്‍ ഗോള്‍ വല കുലുക്കാതെ ക്രിസ്റ്റ്യാനോ, 13 വര്‍ഷത്തിനിടയില്‍ ആദ്യം

0

ലണ്ടന്‍: തുടരെ അഞ്ചാമത്തെ കളിയിലും ഗോള്‍ വല കുലുക്കാനാവാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ബേണ്‍ലിക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഗോള്‍ കണ്ടെത്താന്‍ സൂപ്പര്‍ താരത്തിനായില്ല. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് തുടരെ ഇത്രയും മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ വല കുലുക്കാനാവാതെ പോവുന്നത്.

ബേണ്‍ലിക്ക് എതിരായ കളിയില്‍ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ ക്രീസിലേക്ക് എത്തിയത്. എന്നാല്‍ സമനില പൂട്ട് തകര്‍ത്ത് വിജയ ഗോള്‍ നേടാന്‍ ക്രിസ്റ്റിയാനോയ്ക്കും കഴിഞ്ഞില്ല. 2022ല്‍ ഇതുവരെ ഗോള്‍ വല കുലുക്കാനും ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞിട്ടില്ല. എഫ്എ കപ്പില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കാനും ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞില്ല.

റയല്‍, യുവന്റ്‌സ്‌ എന്നീ രണ്ട് ക്ലബുകളിലും തുടരെ 5 കളിയില്‍ ഗോള്‍ നേടാത്ത സാഹചര്യം ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടായിട്ടില്ല. ഇതിന് മുന്‍പ് ഇങ്ങനെ ഗോള്‍ വരള്‍ച്ചയുണ്ടായതും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി കളിക്കുമ്പോള്‍. 2008-09 സീസണിലായിരുന്നു അത്.

ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോയ്ക്ക് എതിരായ മത്സരം എത്തുമ്പോഴേക്കും ക്രിസ്റ്റിയാനോ ഗോള്‍ സ്‌കോറിങ്ങിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ ഇതുവരെ 26 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

Leave a Reply