Tuesday, June 15, 2021

ക്രൈം ത്രില്ലർ ദി സ്മെൽ തരംഗമാകുന്നു

Must Read

ചിത്രകാരനായ ശ്രീ രാജ് സംവിധാനം ചെയ്ത ‘THE SMELL’ എന്ന ഹ്രസ്വചിത്രം അവതരണത്തിലെ പുതുമകൊണ്ട് അതിലെ ‘അഭി ‘ എന്ന കഥാപാത്രമായ ബദ്രി പ്രേഷകർക്കിടയിൽ വളരെയേറെ ശ്രദ്ധ നേടുന്നു. ഒരു ക്രൈം ത്രില്ലെർ ആണ് ഇ കഥ പറയുന്നത് ഇതിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ലക്ഷ്മി പിഷാരടി, ആനന്ദ് വിവേക്, ആനന്ദ് ജസ്റ്റിൻ, റൂജൈബ് പാന്തർ എന്നിവരാണ്. സ്മാർട്ട്‌ ഇൻഫോട്ടേയിണ്മെന്റ് പ്രോഡക്ഷൻസിന്റെ ബാനറിൽ ശ്യാമള രാജശേഖരൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സോബിൻ എസ്, സംഗീതം ആദർശ് ബി അനിൽ നൽകിയിരിക്കുന്നു.ഈയടുത്ത കാലത്ത് ചതിക്കപ്പെട്ട ഒരുപാടു ഭാര്യ ഭർത്താക്കന്മാരുടെ കഥ നിങ്ങൾ കേൾക്കാനിടയായി കാണും . അതെല്ലാം ചേർത്ത് ഒരു ക്രൈം ത്രില്ലെർ മാതൃകയിലാണ് ”THE SMELL”
എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളസിനിമയിലെ ഒരുപാട് ക്രൈം ത്രില്ലെർ കഥകളിൽ നിന്നുള്ള മാറി നടത്തം കൂടിയാണ് ‘THE SMELL’ എന്ന ഈ ചിത്രം എന്ന് നിസ്സംശയം പറയാം.


ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ അഭിനയിച്ച “വില്ലൻ ” എന്ന സിനിമയിൽ കൂടി ആയിരുന്നു ബദ്രി യുടെ ആദ്യത്തെ അരങ്ങേറ്റം. അത് കൂടാതെ ഒട്ടനവധി ഷോർട് ഫിലിംസും മ്യൂസിക്കൽ വീഡിയോസ് ലും ബദ്രി ശ്രെദ്ധ പുലർത്തിയിട്ടുണ്ട്. ബദ്രിയുടെ പുതിയൊരു തിരിച്ചുവരവാണ് “THE SMELL” എന്നാ ഷോർട് ഫിലിം. പുതിയ ഹ്രസ്വചിത്രമായ THE SMELL’ ന്റെ റിലീസ് മെയ്‌ 21ന് “SMART INFOTAINMENT” എന്ന യു ട്യൂബ് ചാനൽ ആണ് നിർവ്വഹിച്ചത്.
യൂട്യൂബിൽ റീലീസ് ചെയ്ത ഷോർട്ട് ഫിലിം കൂടുതൽ നല്ല ക്വാളിറ്റിയിൽ കുടുംബത്തോടൊപ്പം കാണാനുള്ള ഫോർമാറ്റിൽ ആണ് ഇറക്കിയിരിക്കുന്നത് .

Leave a Reply

Latest News

75 രൂപ കർണാടകയിൽ; കേരളത്തിലെത്തിയാൽ 750 രൂപ;കർണാടകത്തിൽനിന്ന‌് കേരളത്തിലേക്ക‌് മദ്യം ഒഴുകുന്നു

കൊച്ചി:ബിവറേജ‌് ഔട്ട‌്ലെറ്റുകൾ പൂട്ടിയതോടെ കർണാടകത്തിൽനിന്ന‌് കേരളത്തിലേക്ക‌് മദ്യം ഒഴുകുന്നു. മീൻവണ്ടികളെയടക്കം ഉപയോഗിച്ചാണ്‌ കടത്ത്‌. മദ്യം സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചാണ്‌ വിതരണം. ഫ്ര‌ൂട്ടി പോലുള്ള പായ‌്ക്കറ്റുകളിലാണ‌് വരുന്നത‌്. മീൻ...

More News