നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയ്‌ക്കു ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയ്‌ക്കു ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. കോട്ടയം ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: എസ്‌. അമ്മിണിക്കുട്ടനാണു നോട്ടീസ്‌ നല്‍കിയത്‌. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നേരിട്ടുകണ്ട്‌ മൊഴി രേഖപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണെന്നാണു നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്‌.
ദിലീപിന്‌ അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ട്‌ കൊല്ലം സ്വദേശി അബ്‌ദുള്‍ നാസര്‍ ഭീഷണിപ്പെടുത്തിയതായി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ ജിന്‍സണ്‍ 2020-ല്‍ പീച്ചി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മൊഴിയെടുക്കാനായി ഓഫീസിലോ വീട്ടിലോ കഴിഞ്ഞ 16-ന്‌ എത്താമെന്നും എവിടെയാണു വരേണ്ടതെന്ന്‌ അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു്‌ അഡ്വ. രാമന്‍ പിള്ളയ്‌ക്കു നോട്ടീസ്‌ നല്‍കിയത്‌. എന്നാല്‍, 18-നാണ്‌ അദ്ദേഹം മറുപടി നല്‍കിയത്‌.

Leave a Reply