Tuesday, October 26, 2021

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനിയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി.വി.അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്

Must Read

മഞ്ചേരി: കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനിയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി.വി.അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. മഞ്ചേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമൻ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

മം​ഗ​ലാ​പു​രം ബ​ൽ​ത്ത​ങ്ങാ​ടി തൂ​ലൂ​ക്കി​ലെ ത​ണ്ണീ​രു​പ​ന്ത പ​ഞ്ചാ​യ​ത്തി​ലെ ക്ര​ഷ​ർ പി.​വി.​അ​ൻ​വ​റി​ന് വി​ൽ​പ​ന ന​ട​ത്തി​യ കാ​സ​ർ​ഗോ​ട്ട് സ്വ​ദേ​ശി കെ.​ഇ​ബ്രാ​ഹി​മി​ൽ നി​ന്നും 15ന് ​ഡി​വൈ​എ​സ്പി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്ര​ഷ​റും ഇ​തോ​ടൊ​പ്പ​മു​ള്ള 26 ഏ​ക്ക​ർ​ഭൂ​മി​യും സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നും ക്ര​യ​വി​ക്ര​യ അ ​വ​കാ​ശ​മു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് പി.​വി.​അ​ൻ​വ​ർ പ്ര​വാ​സി എ​ൻ​ജി​നി​യ​ർ മ​ല​പ്പു​റം ന​ടു​ത്തൊ​ടി പ​ട്ട​ർ​ക്ക​ട​വ് സ്വ​ദേ​ശി സ​ലി​മി​ൽ നി​ന്നു 10 ശ​ത​മാ​നം ഷെ​യ​റും മാ​സം അ​ര​ല​ക്ഷം ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് 50 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ ക്ര​ഷ​ർ സ​ർ​ക്കാ​രി​ൽ നി​ന്നു പാ​ട്ട​ത്തി​ന് ല​ഭി​ച്ച ര​ണ്ടേ​ക്ക​റോ​ളം ഭൂ​മി​യി​ലാ​ണെ​ന്നും ഇ​തി​ന്‍റെ പാ​ട്ട​ക്ക​രാ​ർ മാ​ത്ര​മാ​ണ് അ​ൻ​വ​റി​ന് കൈ​മാ​റി​യ​തെ​ന്നു​മാ​ണ് ഇ​ബ്രാ​ഹി​മി​ന്‍റെ മൊ​ഴി. ഇ​തോ​ടൊ​പ്പം ക്ര​ഷ​റി​നോ​ട് ചേ​ർ​ന്ന് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 1.5 ഏ​ക്ക​ർ ഭൂ​മി​യും കൊ​റി​ഞ്ച​യി​ലെ 1.5 ഏ​ക്ക​ർ​ഭൂ​മി​യും കൈ​മാ​റി യ​താ​യും മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

പി.​വി.​അ​ൻ​വ​ർ ക​രാ​റി​ൽ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലും ക്ര​യ​വി​ക്ര​യ സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി​യ​തു​മാ​ണ് ക്ര​ഷ​ർ എ​ന്ന് പ​റ​യു​ന്ന​തും ക്ര​ഷ​ർ പാ​ട്ട​ഭൂ​മി​യി​ലു​ള്ള​താ​ണെ​ന്നു വ്യ​ക്ത​മാ​ക്കാ​ത്ത​തും പ്ര​ഥ​മ ദൃ​ഷ്ട്യാ വ​ഞ്ച​ന​യാ​ണെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കേ​സ് നാളെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കും.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News