ദീലീപ് അണ്‍ലോക്ക് പാറ്റേണ്‍ കൈമാറി; ഫോണുകളുടെ ഫൊറന്‍സിക് പരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്

0

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിക്കു കൈമാറി. ഇന്ന് അഞ്ചു മണിക്കു മുമ്പായി പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തി പാറ്റേണ്‍ നല്‍കാന്‍ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് നടപടി. അഭിഭാഷകര്‍ കോടതിയില്‍ എത്തിയാണ് പാറ്റേണ്‍ കൈമാറിയത്. അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണമെന്ന് ഇന്നലെ ഹൈക്കോടതി പ്രതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply