നടൻ ദിലീപിനും കൂട്ടാളികൾക്കും എതിരേ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടാളികൾക്കും എതിരേ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേ​സി​ൽ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രും. പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധി​പ്പി​ക്കും. കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മ​ണ​ല്ലോ നി​ല​വി​ൽ ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Leave a Reply