നടൻ ദിലീപിനെതിരായ കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂ‍ര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്

0

കൊച്ചി∙ നടൻ ദിലീപിനെതിരായ കേസുകളിലെ അന്വേഷണം വേഗത്തില്‍ പൂ‍ര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്. കോടതി അനുമതിയോടെയാണ് ദിലീപിന്‍റെ വീട്ടില്‍ പരിശോധന നടത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഏഴുമണിക്കൂറോളം നീണ്ട പരിശോധനയിൽ ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന വെളിപ്പെടുത്തലിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്

Leave a Reply