Monday, January 25, 2021

നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ്;  ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ; നിക്ഷേപകരുടെ പണം ഉപയോഗിച്ചു തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും ഭൂമിയും സ്ഥലങ്ങളും ആഡംബര യാത്രാ ബസുകളും മറ്റും വാങ്ങിക്കൂട്ടി

Must Read

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന്...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ...

കൊച്ചി: നൂറു കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ. കേരള ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയിരുന്ന, പത്തനംതിട്ട ചൂരക്കോട് സ്വദേശി ഉണ്ണിക്കൃഷ്ണൻ (56) ആണ് അറസ്റ്റിലായത്.

സെൻട്രൽ പൊലീസാണ് ഇയാളെ അറസറ്റ് ചെയ്തത്. എറണാകുളം അസി. കമ്മിഷണർ കെ ലാൽജി, സെൻട്രൽ ഇൻസ്പെക്ടർ എസ് വിജയ ശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പൊലീസ് പറയുന്നത്- സർക്കാർ സ്ഥാപനത്തിന്റെ പേരിനോടു സാമ്യം തോന്നുന്ന വിധത്തിലാണു സ്ഥാപനം തുടങ്ങിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി 29 ശാഖകളുണ്ട്. 14ശതമാനം പലിശയ്ക്കു സ്ഥിര നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു പെൻഷൻ ആകുന്നവരെയാണു പ്രധാനമായും വലയിലാക്കിയത്.

വിരമിക്കുമ്പോൾ ലഭിക്കുന്ന തുക  നിക്ഷേപിച്ചാൽ ഓരോ മാസവും ശമ്പളം പോലെ ഒരു തുക തിരികെ നൽകുമെന്നു തെറ്റിദ്ധരിപ്പിച്ചു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ഷിപ്‌യാഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നു പെൻഷൻ പറ്റിയ പലരും കെണിയിൽ പെട്ടു. ആറ് ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

ആദ്യ മാസങ്ങളിൽ കൃത്യമായി പലിശ കൊടുത്ത് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുകയും ഇവരിലൂടെ കൂടുതൽ പേരുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്യും. കൃത്യ സമയത്തു പലിശ ലഭിക്കാതായതോടെ, പരാതിയുയർന്നു. ഒന്നര വർഷം മുൻപ് ശാഖകളെല്ലാം അടച്ചുപൂട്ടി. പല തവണ പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു.

പ്രതി  തൊടുപുഴയിൽ ഉണ്ടെന്ന് വ്യാഴാഴ്ച വിവരം ലഭിച്ചു. തൊടുപുഴ കോലാനിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു ഇയാൾ. പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും തന്ത്രപൂർവം പിടികൂടി. നിക്ഷേപകരുടെ പണം ഉപയോഗിച്ചു തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും ഭൂമിയും സ്ഥലങ്ങളും ആഡംബര യാത്രാ ബസുകളും മറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ഇയാൾക്കെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 17 കേസുകളുണ്ട്. നോർത്ത്, ഹിൽപാലസ് സ്റ്റേഷനുകളിൽ ഓരോ കേസും ആലപ്പുഴയിൽ 12 കേസും ചേർത്തലയിലും തിരുവനന്തപുരത്തും രണ്ട് വീതം കേസുകളും നിലവിലുണ്ട്. സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൃഷ്ണൻ നായരെയും എറണാകുളം ബ്രാഞ്ച് മാനേജർ ഗോപാലകൃഷ്ണനെയും സെൻട്രൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒ എൽ എക്സ് വഴി പരസ്യം നൽകി തൊഴിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാല് പേർ പിടിയിൽ; തട്ടിപ്പിനിരയായി മലേഷ്യയിൽ ദുരിതത്തിൽ കഴിയുന്നവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ അനന്തലാൽ

Leave a Reply

Latest News

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ

ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനത്തിന് അവകാശം; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതിയ വാഗ്ദാനങ്ങളുമായി നടൻ കമൽഹാസൻ ചെന്നൈ: തമിഴ്നാട്ടിൽ...

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

കൊച്ചി: കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി...

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

മേപ്പാടിയിൽ റിസോർട്ടിൽവെച്ച് കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവൻ റിസോർട്ടുകളും അടച്ച് പൂട്ടാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. പരിശോധനകൾക്ക് ശേഷം ലൈസൻസടക്കമുള്ള രേഖകൾ...

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം

കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ...

പിണറായി വിജയന്റെ കേരള പര്യടനം പരിപാടിക്കിടെ നാടകീയ രംഗങ്ങൾ; പങ്കെടുക്കാനെത്തിയ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്‌തു

ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ അറസ്റ്റ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌തത്....

More News