Sunday, January 24, 2021

യുട്യൂബ് വിഡിയോ നോക്കി കാമുകിക്ക് ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

ചെന്നൈ: യുട്യൂബ് വിഡിയോ നോക്കി കാമുകിക്ക് ഗർഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ഗുമ്മിഡിപ്പൂണ്ടി കമ്മാർപാളയം സ്വദേശി എസ്.സൗന്ദർ (27) ആണ് അറസ്റ്റിലായത്. ഗർഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സൗന്ദറും യുവതിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. അതിനിടെ, യുവതി ഗർഭിണിയായി. ഇതു വിവാഹത്തിനു തടസ്സമാകുമെന്നു പറഞ്ഞു സൗന്ദർ ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചു.

ആശുപത്രിയിലോ ക്ലിനിക്കിലോ പോയാൽ പുറത്തറിയുമെന്നതിനാൽ സ്വയം ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഏഴു മാസം ഗർഭിണിയായ യുവതിയെ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലെത്തിച്ചാണു ഗർഭഛിദ്രം നടത്താൻ ശ്രമിച്ചത്. യുട്യൂബ് ചാനലിലെ വിഡിയോ നോക്കിയാണു ഇതു ചെയ്തതെന്നു ഇയാൾ പൊലീസിനോട് പറഞ്ഞു. ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഗർഭസ്ഥ ശിശുവിന്റെ കൈ ഒടിഞ്ഞു. ഇതോടെ, രക്തസ്രാവം തുടങ്ങി.

ഭയന്നുപോയ സൗന്ദർ ബൈക്കിൽ യുവതിയെ പൊന്നേരി സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെനിന്നു റോയപുരത്തെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റി. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സൗന്ദറിനെതിരെ പൊലീസ് കൊലപാതകക്കേസെടുത്തു. സൗന്ദറിന്റെയും യുവതിയുടെയും മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News