കാഴ്ചശക്തി കുറഞ്ഞുവരുന്ന ജീവനക്കാരന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം

0

കാഴ്ചശക്തി കുറഞ്ഞുവരുന്ന ജീവനക്കാരന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം. കാസർഗോഡ് മധൂർ പഞ്ചായത്തിലെ ക്ലാർക്ക് ടി. കെ. ഷിജിത്ത് കുമാറിനെയാണ് കാസർഗോഡ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

കാഴ്ച ശക്തി കുറഞ്ഞുവരുന്നതിനാൽ ക്ലറിക്കൽ ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചാണ് നിയമനം നൽകാൻ തദ്ദേശ വകുപ്പ് തീരുമാനമെടുത്തത്. കാഴ്ച കുറഞ്ഞുവന്ന് നിലവിൽ 100 ശതമാനം കാഴ്ച വൈകല്യമാണ് ഷിജിത്തിന്.

2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സർവീസ് കാലയളവിൽ വൈകല്യം ഉണ്ടാവുകയാണെങ്കിൽ, റാങ്കിൽ തരം താഴ്ത്തരുതെന്ന് നിർദേശിക്കുന്നു. ഈ നിയമം പരിഗണിച്ചാണ് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചുള്ള നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here