വഴിയരികിൽ വയ്യാതെ കിടന്ന നായയ്ക്ക് സിപിആർ നൽകി; മരണത്തിൽ നിന്നും അവൻ പിന്നീട് ജീവിതത്തിലേക്ക്; ഹൃദയം നിറയ്ക്കുന്ന വീഡിയോ വൈറൽ ആകുന്നു

0

വഴിയരികിൽ തെരുവ് നായകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. അങ്ങനെ വരുമ്പ്മ പലരും അവരെ ഒരു ശല്യം ആയി തന്നെ കാണും. അവയ്ക്ക് ഒന്നിന് വയ്യാതെ റോഡിൽ കിടന്നാൽ പലരും തിരിഞ്ഞ് പോലും നോക്കാറില്ല. മനുഷ്യത്വം എന്ന് പറയുന്നത് എല്ലാ സഹജീവികളോടും കാണിക്കണമെന്ന് വിളിച്ച് പറയുന്ന ഒരു വീഡിയോ ആണ് എപ്പോൾ വൈറൽ ആകുന്നത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ഒരു പാർക്കിന് പുറത്ത് കുഴഞ്ഞുവീണ നായയുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തെ അഭിനന്ദനങ്ങളും സ്നേഹവും കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.

Goodable (@Goodable) Tweeted: This man was out for a walk when he noticed a dog had collapsed on the sidewalk. He ran up, performed CPR, and saved the dog’s life.

Humanity ❤️🐶 https://t.co/tCKkyzKwNe https://twitter.com/Goodable/status/1487552383282470915?s=20&t=2lLSRhHRCv6c-SzRtY0z9Q

ആളുടെ പേര് ജയ് എന്നാണ്. കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നല്‍കിക്കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അദ്ദേഹം. ഹൃദയം നിറയ്ക്കുന്ന ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ‘ബെസ്റ്റ് ഫെച്ച് ഡോഗ് ഡാഡ്’ എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജയ് ഇപ്പോൾ വൈറലായ വീഡിയോ പങ്കിട്ടിട്ടുണ്ട്. ‘ഗുഡബിൾ’ എന്ന പേജ് ഇത് പിന്നീട് ട്വിറ്ററിൽ വീണ്ടും പങ്കിട്ടു.

ഒരു കാഴ്ചക്കാരൻ റെക്കോർഡുചെയ്‌ത 46 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, നായ ശ്വസിക്കുന്നില്ലെന്ന് ശ്രദ്ധിച്ച ജയ് സിപിആര്‍ കൊടുക്കുന്നത് കാണാം. കുറച്ച് സമയത്തെ പരിശ്രമത്തിന് ശേഷം നായ പിടയുന്നതും അനങ്ങുന്നതും വൈകാതെ എഴുന്നേല്‍ക്കുന്നതും കാണാം. ‘ഈ മനുഷ്യൻ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഒരു നായ നടപ്പാതയിൽ വീണുകിടക്കുന്നത് ശ്രദ്ധിച്ചത്. ഓടിയെത്തി സിപിആർ നൽകി നായയുടെ ജീവൻ രക്ഷിച്ചു. #മനുഷ്യത്വം,’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

Leave a Reply