കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

0

തലശേരി: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് സിപിഎം ആരോപണം.

ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ളാ​യി​രു​ന്നു വെ​ട്ടേ റ്റ​ത്. വീ​ടി​ന് അ​ടു​ത്ത് വ​ച്ച് ബ​ന്ധു​ക്ക​ളു​ടെ മു​ന്പി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​ന്‍ സു​ര​നും വെ​ട്ടേ​റ്റു. സു​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചു. ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രാ​ഴ്ച മു​മ്പ് പു​ന്നോ​ലി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഉ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ർ​ഷം.

Leave a Reply