ധീരജിന്‍റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

0

കണ്ണൂർ: ഇടുക്കിയിൽ എൻജിനീയറിംഗ് കോളജിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്‍റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും.

ഈ ​സ്ഥ​ല​ത്ത് ധീ​ര​ജി​ന് സ്മാ​ര​കം പ​ണി​യും. ധീ​ര​ജി​ന്‍റെ നാ​ടാ​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ ചൊ​വ്വാ​ഴ്ച നാ​ലി​ന് ശേ​ഷം സി​പി​എം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ന​ല്ലാ​യി​രു​ന്ന ധീ​ര​ജ് കാ​മ്പ​സി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷ​മാ​ണ് എ​സ്എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ​ത്.

Leave a Reply