Sunday, November 28, 2021

ദത്തു വിവാദം സിപിഎം അന്വേഷിക്കും: 3 അംഗ കമ്മിഷനെ നിയോഗിച്ചു

Must Read

തിരുവനന്തപുരം∙ ദത്ത് വിഷയത്തിൽ അനുപമ എസ്. ചന്ദ്രന്റെ അച്ഛൻ പി.എസ്. ജയചന്ദ്രനെ പാർട്ടി പരിപാടികളിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ച സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റി, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയമിച്ചു. വട്ടപ്പാറ ബിജുവാണ് കമ്മിഷൻ അധ്യക്ഷൻ.
വേലായുധൻനായർ, ജയപാൽ എന്നിവർ അംഗങ്ങളാണ്. രണ്ടാഴ്ചയ്ക്കം റിപ്പോർട്ട് നൽകണം. ജയചന്ദ്രനെ പാർട്ടി പരിപാടികളിൽനിന്നു മാറ്റിനിർത്താൻ തീരുമാനിച്ചതായി ഏരിയ സെക്രട്ടറി രാജലാൽ പറഞ്ഞു. ജയചന്ദ്രനെ എല്ലാ ചുമതലകളിൽനിന്നും പരിപാടികളിൽനിന്നും ഒഴിവാക്കാൻ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ചർച്ചകൾക്കുശേഷം ഏരിയ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ് പി.എസ്.ജയചന്ദ്രൻ.

ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണു തീരുമാനമെടുത്തത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു യോഗം വിലയിരുത്തി. ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News