കൊച്ചി : കഴിഞ്ഞ നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തവരും യോഗങ്ങളില്‍ പോലും പങ്കെടുക്കാത്തവരുമായ അംഗങ്ങളോട് വിശദ്ദീകരണം ആരായാന്‍ സി.പി.എം.
കുടുംബശ്രീ തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കാത്തവരേയും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വോട്ടുചെയ്തവരേയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മെമ്പര്‍ഷിപ്പ് പുതുക്കല്‍ പതിവിന് വിരുദ്ധമായി ഇത്തവണ മാര്‍ച്ചില്‍ നിന്ന് ഫെബ്രുവരി മധ്യത്തോടെ നടത്താന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ സഹകരിക്കാത്ത അംഗങ്ങളോട് വിശദീകരണം തേടാനാണ് ആലോചന. ആലപ്പുഴ ജില്ലാ സമ്മേളനം കൂടി കഴിഞ്ഞാല്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കുകയാണ് സി.പി.എം നേതൃത്വം. അതിന് മുമ്പ് അംഗത്വം പുതുക്കലും ഒഴിവാക്കലും തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതിനിടെ, പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ നടത്താനിരുന്ന ഹുണ്ടികപിരിവ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിട്ടുണ്ട.
പാര്‍ട്ടിയംഗങ്ങളുടെ രണ്ടംഗ സ്ക്വാഡുകള്‍ വീടുകളില്‍ കോവിഡ് ബാധിതരായി കഴിയുന്നവരുടെ കണക്കുകള്‍ ബ്രാഞ്ചുതലത്തില്‍ ശേഖരിച്ച് സര്‍ക്കാരിന് അറിയിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമുള്ള വീടുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കാനും നിര്‍ദ്ദേശമുണ്ട്.