പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

0

തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു.

ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി.

കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​യ്ക്ക് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ജ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് മ​ട​ങ്ങി.

ആ​ൾ​ക്കൂ​ട്ടം ഒ​ത്തു​ചേ​രു​ന്ന പ​രി​പാ​ടി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. രാ​ഷ്‌​ട്രീ​യ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു നി​ല​വി​ൽ വി​ല​ക്കി​ല്ലെ​ന്നും ശാ​രീ​രി​ക അ​ക​ല​മ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്നു​മാ​ണ് സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്.

Leave a Reply