സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എം.എൻ.കാരശ്ശേരിയോടുള്ള പക തീർക്കലിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള സൈബർ ആക്രമണമെന്ന് കെപിസിസി സാംസ്കാരിക സാഹിതി

0

കണ്ണൂർ ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എം.എൻ.കാരശ്ശേരിയോടുള്ള പക തീർക്കലിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള സൈബർ ആക്രമണമെന്ന് കെപിസിസി സാംസ്കാരിക സാഹിതി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ ഇടപെട്ടിട്ടാണെന്ന കോടിയേരി ബാലകൃഷ്ണന്റെ മുൻ പ്രസ്താവന എം.എൻ കാരശ്ശേരി യുക്തിപൂർവം ഖണ്ഡിച്ച് ചരിത്ര വസ്തുതകൾ ബോധ്യപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച കമ്യൂണിസ്റ്റ് പാരമ്പര്യത്തെയും കാരശ്ശേരി കണക്കറ്റ് പരിഹസിച്ചിരുന്നു. ഇതിന്റെ വിദ്വേഷമാണ് സിപിഎം സൈബർ പോരാളികൾ കാരശ്ശേരിയോടു തീർക്കുന്നതെന്ന് സംസ്കാര സാഹിതി വിലയിരുത്തി

Leave a Reply