തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സാമൂഹ്യ സുരക്ഷ, വികസനം, മതനിരപേക്ഷത എന്നിവയിൽ ഊന്നിയാവും പ്രവർത്തിക്കുകയെന്നും എ.വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയുമായി രാഷ്ട്രീയ കച്ചവടം നടത്തുകയാണ്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷം ന്യായീകരിക്കുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പോലും കേന്ദ്ര ഏജൻസികളെ തള്ളി പറഞ്ഞു. രാഷ്ട്രീയ യജമാനൻമാരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ ജനകീയാടിത്തറക്ക് ക്ഷീണമുണ്ടായി. ഉമ്മൻചാണ്ടിയുടെ തിരിച്ചു വരവ് കോൺഗ്രസിന്റെ നേട്ടമല്ല. ഒരു ഘടകകക്ഷിയോടും എൽ.ഡി.എഫ് അനീതി കാട്ടില്ല. നാളെ മുതൽ ജനുവരി 31 വരെ എൽ.ഡി.എഫ് കേരളത്തിൽ ഗൃഹസന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
English summary
CPM state secretary A. Vijayaraghavan said the aim was to ensure the continued rule of the LDF in the state