Tuesday, September 22, 2020

ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ് നടക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടം; സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്ന് സിപിഎം മുഖപത്രം

Must Read

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്ന് സിപിഎം മുഖപത്രം. സൈബര്‍ ഗുണ്ടകളെ നേരിടുമ്പോള്‍ എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കുന്നത്. ഏറെ നാളായി സജീവമായ ഈ പ്രശ്‌നത്തിലേക്ക് മാധ്യമങ്ങള്‍ ഇപ്പോളെങ്കിലും ഉണര്‍ന്നത് നന്നായി എന്നും മുഖപ്രസംഗം പറയുന്നു.

എതിര്‍പ്പുള്ളവര്‍ക്ക് നേരെ വ്യാജപ്പേരുകളുടെ മുഖംമൂടിയിട്ടും അല്ലാതെയും എന്തും പറയുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെരുകുന്നു. അവരെ നിലയ്ക്കുനിര്‍ത്തണം. തര്‍ക്കമില്ലാത്ത കാര്യമാണിത്. ഇപ്പോള്‍ ‘സൈബര്‍ ഗുണ്ട’കള്‍ക്കെതിരെ മലയാള മനോരമ തുടങ്ങിയിരിക്കുന്ന പോരാട്ടം രാഷ്ട്രീയസമരമാണ്. ഒരു അപ്രഖ്യാപിത വിമോചനസമരത്തിന്റെ മുന്നൊരുക്കമാണ് നടക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമവിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടം.

സിപിഎമ്മിന്റെ ഏറെക്കുറെ എല്ലാ വനിതാ നേതാക്കള്‍ക്കെതിരെയും കടുത്ത അധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നു. എഴുത്തുകാരി കെ ആര്‍ മീരയെ അധിക്ഷേപിച്ചിറങ്ങിയത് ഒരു യുഡിഎഫ് എംഎല്‍എ ആയിരുന്നു. മറ്റൊരു എംഎല്‍എ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ രണ്ടു സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ അച്ചടിയ്ക്കാന്‍പോലും ആകാത്തത്ര നികൃഷ്ടം. കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെയും സുശീലാ ഗോപാലനെയും നിന്ദ്യമായി അവഹേളിച്ചതും ഒരു യുഡിഎഫ് എംഎല്‍എ ആയിരുന്നല്ലോ?

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചിത്രത്തില്‍ മന്ത്രിയുടെ ഭാര്യയുടെ തല വെട്ടിമാറ്റി അവിടെ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ തല ഒട്ടിച്ചു പ്രചരിപ്പിച്ചത് ഡിസിസി പ്രസിഡന്റായ വനിതയാണ്. ഒരു ശാസനപോലും കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായില്ല. ഇത് മാറണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ വിമര്‍ശനം നടത്തിയാല്‍ അതും സൈബര്‍ ഗുണ്ടായിസമാണെന്ന് വ്യാഖ്യാനിക്കുന്നു. ഇല്ലാത്ത ഫയല്‍ കുറിപ്പുകള്‍ ഉദ്ധരിച്ചും ബാറില്‍ ആരോ പറഞ്ഞതുവരെ തെളിവാക്കി വാര്‍ത്ത ചമച്ചും, ‘കമല ഇന്റര്‍നാഷണല്‍’ പോലുള്ള കഥകള്‍ വിതറിയും വേട്ടയാടിയ വ്യക്തിയാണ് ഇന്ന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതെന്ന് മറക്കാതിരിക്കുക. മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.

English summary

CPM mouthpiece to see if cybercrime and legitimate media criticism can be combined to beat the Left

Leave a Reply

Latest News

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് അകലം...

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്ന് നടി കങ്കണ റണാവത്ത്

അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കങ്കണയ്ക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്ത്...

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം :മരണം 16ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ...

More News