കുന്നംകുളം: മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്തു നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിനു കുന്നംകുളത്ത് ഒരുക്കിയ “ചെങ്കൊടി” സിഗ്നേച്ചര്‍ സോങ് പ്രകാശനം ചെയ്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ കുന്നംകുളം പഴഞ്ഞി സ്വദേശി ഷാജു സൈമണിന്റെ നിര്‍മാണത്തില്‍ ബി.കെ. ഹരിനാരായണന് വരികളെഴുതി മധു ബാലകൃഷ്ണന് ദേവിക വിനോദ്, ബിനീത, റാം സുരേന്ദ്രര്‍ എന്നിവരാണ് ആലപിച്ചത്. രാം സുരേന്ദറാണു സംഗീതം.
കഴിഞ്ഞ ദിവസം എറണാകുളം വഞ്ചി സ്ക്വയറിലെ കെ.പി.എ.സി. ലളിത നഗറില്‍ നടന്ന ചടങ്ങില്‍ സംവിധായകന് ആഷിക് അബു ഗാനത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റിയംഗം കെ.എസ്. അരുണ്‍കുമാര്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീശ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന് എം.എല്‍.എ., കൊച്ചിന് മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.