Friday, July 30, 2021

സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നേരെ അക്രമണം;കൈത ബിജു പിടിയിൽ

Must Read

വെഞ്ഞാറമൂട്: സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നേരെ അക്രമണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം നെല്ലനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുജിത് മോഹന് നേരെയാണ് അക്രമണമുണ്ടായത്. മുരൂര്‍കോണം സ്വദേശി ബിജുവാണ്(കൈത ബിജു) അറസ്റ്റിലായി. മുരൂര്‍ക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും നിരവധി, അബ്കാരി, ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.

ഞായറാഴ്ച രാത്രി 7ന് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ വച്ചായിരുന്നു സംഭവം. സി.പി.എം വെഞ്ഞാറമൂട് ഏരിയാകമ്മിറ്റി ഓഫീസില്‍ നടന്ന പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുത്ത് ബ്രാഞ്ച് സെക്രട്ടറിയുമൊന്നിച്ച്‌ ബൈക്കില്‍ പോകവെ മറ്റൊരു ബൈക്കിലെത്തിയ ബിജുവും സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സുജിത് മോഹന്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. പ്രതിയെ പൊലീസ് തിങ്കളാഴ്ച രാവിലെ മുരൂര്‍ക്കോണത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.വ്യക്തിവൈരാഗ്യമാണ്‌ അക്രമണകാരണമെന്ന് സുജിത് മോഹന്‍ പറയുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജു നാഥിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News