Monday, July 26, 2021

പട്ടികജാതിക്കാര്‍ക്കുളള കേന്ദ്രത്തിന്‍റെ ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നു; ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Must Read

തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കുളള കേന്ദ്രത്തിന്‍റെ ക്ഷേമഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തി ഫണ്ട് തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം.

ഡിവൈഎഫ്ഐ സംസ്ഥാനസമിതി അംഗം പ്രതില്‍ കൃഷ്ണയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തെളിവ് സഹിതമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗത്തിനും അച്ഛനും അമ്മക്കും എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. എത്ര അക്കൗണ്ടുകളിലേക്ക് എസ്എസി ക്ഷേമത്തിനുള്ള പണം പോയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News