കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പ്രസ്താവനയുമായി സിപിഎം നേതാവ് കെ പി അനില്‍കുമാര്‍

0

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പ്രസ്താവനയുമായി സിപിഎം നേതാവ് കെ പി അനില്‍കുമാര്‍. സുധാകരനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ ഈ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ട്. സുധാകരന്‍ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാന്‍ നടക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താം.ഇടുക്കിയില്‍ കുത്തേറ്റുമരിച്ച ധീരജിന്റേത് സിപിഎം ഇരന്നുവാങ്ങിയതാണെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നയങ്ങളിലൂടെയാണോ, പ്രത്യയശാസ്ത്രങ്ങളിലൂടെയാണോ ഇന്നത്തെ കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസുകാരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം. സുധാകരനാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസിനെക്കുറിച്ച് ഒരു മണ്ണും ചുണ്ണാമ്പും അറിയില്ലെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി, അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.

Leave a Reply