Sunday, September 26, 2021

അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ

Must Read

സി.പി.എം നേതാവിനെ ബ്ലാക് മെയിൽ ചെയ്തെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസ് എടുത്തു. സിപിഎം അടൂര്‍ ഏരിയ സെക്രട്ടറിയും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ എസ് മനോജിനെ ഭീഷണിപ്പെടുത്തി പത്ത്‌ലക്ഷം തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 385,34 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

അടൂര്‍ പ്രാദേശിക ലേഖകനെതിരെയും ഷാജന്‍ സ്‌കറിയക്കെതിരെയും അന്വേഷണം ആരംഭിച്ചതായി അടൂര്‍ പോലീസ് പറഞ്ഞു.

മനോജിനെതിരെ നിരന്തരം അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ മറുനാടന്‍ മലയാളിയെന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആഗസ്റ്റ് 19 ന് രാവിലെ 12ന് 918801215730 എന്ന മൊബൈല്‍ നമ്പരില്‍ നിന്നും ഷാജന്‍ സ്‌കറിയ മനോജിന്റ ഫോണില്‍ വിളിച്ച് വാര്‍ത്ത നല്‍കുന്നത് നിര്‍ത്താന്‍ സെറ്റില്‍മെന്റിന് തയ്യാറാണെന്ന് പറഞ്ഞു. നേരിട്ട് ഫോണില്‍ വിളിച്ചാല്‍ രേഖകള്‍ ഉണ്ടാകുമെന്ന് ഭയന്ന് വാട്ട്സപ്പിലാണ് വിളിച്ചത്. വാട്ട്സപ്പില്‍ വിളിച്ചാല്‍ ഫോണ്‍ റെക്കോര്‍ഡോ സൈബര്‍ സെല്‍ വിചാരിച്ചാലും ഫോണ്‍ രേഖകളോ കിട്ടുകയില്ല. അതിനാലാണ് തന്ത്രപരമായി വാട്ട്സപ്പ് കോള്‍ ഉപയോഗിച്ചത്.

ഒന്നാം കക്ഷിയായ ഷാജന്‍ സ്‌കറിയക്ക് 5 ലക്ഷം രൂപയും രണ്ടാം കക്ഷിയായ വൈശാഖന് മൂന്നു ലക്ഷം രൂപയും മൂന്നാം കക്ഷിയായ അരുണ്‍ നെല്ലിമുകളിന് രണ്ട് ലക്ഷം രൂപയും നല്‍കണമെന്നും അല്ലെങ്കില്‍ തന്റെ രാഷ്ടീയ ഭാവി തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും മനോജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരന്തരമായി വ്യാജ വാര്‍ത്തകള്‍ ചെയ്തതിനുശേഷം മറുനാടന്‍ മലയാളിയുടെ പേരില്‍ വാര്‍ത്തകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി തന്നെ ചിലര്‍ സമീപിക്കുകയും പത്ത് ലക്ഷം നല്‍കിയാല്‍ വാര്‍ത്ത ചെയ്യുന്നത് അവസാനിപ്പിക്കാമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ തന്നെ സമീപിച്ചതായും അവരുമായി സംസാരിച്ചതായും പൊലിസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ആഗസ്റ്റ് 19ന് ഒത്തുതീര്‍പ്പുകള്‍ക്കായി താന്‍ ചുമതലപ്പെടുത്തിയ വ്യക്തി അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇയാളുമായി കൂടിക്കാഴ്ച്ച നടത്തുകയും പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

അവിടെ വച്ച് കൂടിക്കാഴ്ച്ചക്കെത്തിയവര്‍ ഷാജന്‍സ്‌കറിയയുമായി വാട്‌സ്പ്‌കോളില്‍ സംസാരിക്കുകയും പത്ത് ലക്ഷം ലഭിക്കാതെ വാര്‍ത്ത അവസാനിപ്പിക്കില്ലെന്നും പണം തന്നില്ലെങ്കില്‍ രാഷ്ട്രിയ ഭാവി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. ഇവരെത്തിയ വാഹനത്തിന്റെ നമ്പറും വിളിച്ച ടെലിഫോണ്‍ നമ്പറുകളും പോലീസിന് കൈമാറി. മറ്റ് ക്രിമിനല്‍ വകുപ്പുകളും ഐടി വകുപ്പുകളും കേസില്‍ പ്രതികള്‍ക്കെതിരെ ഉള്‍പ്പെടുത്തുമെന്ന് അടൂര്‍പോലീസ് പറഞ്ഞു.

എന്നാല്‍ സിപിഎം ഏരിയാ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി വ്യാജമാണെന്നും താനുമായി ബന്ധപ്പെട്ടവര്‍ ഇത്തരത്തില്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഷാജന്‍ സ്‌കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു

Leave a Reply

Latest News

പുത്തൻചന്തയ്ക്ക് സമീപം വിൽപ്പനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് തമിഴ്നാട്ടുകാർ പിടിയിലായി

പുത്തൻചന്തയ്ക്ക് സമീപം വിൽപ്പനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് തമിഴ്നാട്ടുകാർ പിടിയിലായി. കമ്പം സ്വദേശികളായ കാന്തി (51), ചിത്ര (31), ശെൽവി(52)...

More News