Tuesday, April 20, 2021

കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം

Must Read

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചര്‍ച്ച ചെയ്യും. പൂരം ചടങ്ങില്‍ ഒതുങ്ങുമ്പോള്‍...

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക

വാഷിങ്ടൺ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട്...

പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്

തൃശൂർ: പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്. ഇതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. 18 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ...

കണ്ണൂർ: കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ‌്ക്കൊപ്പം ഉയർന്ന പ്രമേഹവുമുള‌ള അദ്ദേഹത്തെ വെന്റിലേ‌റ്ററിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്‌ദ്ധ ചികിത്സ നൽകുന്നതിനായി തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിദഗ്‌ദ്ധസംഘം ഉടൻ പുറപ്പെടും. ഇതിനുമുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള‌ള പുതിയ വിദഗ്ദ്ധ സംഘവും ഉടൻ പരിയാരത്തെത്തും.

ഒരാഴ്‌ച മുൻപാണ് ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ചികിത്സ നടത്തുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പ്രത്യേക ഡോക്‌ടർമാരും പരിയാരം മെഡിക്കൽ കോളേജിലെ ഡോക്‌‌ടർമാരുടെ സംഘവുമാണ് ഇപ്പോൾ ജയരാജനെ ചികിത്സിയ്‌ക്കുന്നത്.

English summary

CPM Kannur district secretary MV Jayarajan is in critical condition due to Kovid disease

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News