Tuesday, December 1, 2020

എട്ടു വര്‍ഷം കൊണ്ട് ഷാജി എങ്ങനെ ഇത്രയും വരുമാനമുണ്ടാക്കി; സ്വത്തുക്കള്‍ 200 മടങ്ങ് കൂടി; ഷാജിയുടെ വരുമാന സ്രോതസ്സിനെപ്പറ്റി ഭാര്യയ്ക്ക് പോലും അറിയില്ല; മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

Must Read

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്....

കണ്ണൂര്‍ : മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. എട്ടു വര്‍ഷം കൊണ്ട് ഷാജി എങ്ങനെ ഇത്രയും വരുമാനമുണ്ടാക്കിയെന്ന് ജയരാജന്‍ ചോദിച്ചു. സ്വത്തുക്കള്‍ 200 മടങ്ങ് കൂടി. ഷാജിയുടെ വരുമാന സ്രോതസ്സിനെപ്പറ്റി ഭാര്യയ്ക്ക് പോലും അറിയില്ല. അത് ഇഡിയോട് തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

അഴിമതിക്കേസ് പ്രതിയാണ് അഴീക്കോട് എംഎല്‍എ. മറ്റൊരു കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. അവിഹിത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ ഷാജിക്ക് കിട്ടിയ അലവന്‍സും ശമ്പളവും ഉള്‍പ്പെടെ കണക്കുകൂട്ടിയാല്‍ നാലേമുക്കാല്‍ ലക്ഷമാണ് അദ്ദേഹത്തിന്റെ കയ്യിലെത്തിയിട്ടുണ്ടാകുക.

പ്ലസ് ടു സീറ്റ് നല്‍കിയതിലെ കോഴ കൊണ്ട് 25 ലക്ഷം കിട്ടിയെന്നാണ് കേസ്. എന്താലും ഇത്രയും തുക കൊണ്ട് അഞ്ചുകോടിയുടെ മണിമാളിക നിര്‍മ്മിക്കാനാവില്ല. ഇതിന് വേറെ സ്രോതസ്സില്‍ നിന്നും ഷാജിക്ക് പണം ലഭിച്ചിരിക്കണം. അത് ഏതാണെന്ന് നാട്ടുകാര്‍ക്ക് അറിയാന്‍ അവകാശമുണ്ട്.

യുഡിഎഫ് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടാരമാണ്. ബിജെപിയുമായും ജമാ അത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ്. ജമാ അത്തെ ബന്ധത്തിനെതിരെ കോണ്‍ഗ്രസിനകത്തും ലീഗിനകത്തും മതനിരപേക്ഷവാദികള്‍ അതിശക്തമായി പ്രതികരിക്കുന്നുണ്ട്. അവസരവാദ കൂട്ടുകെട്ടിനെതിരെ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും എം വി ജയരാജന്‍ പറഞ്ഞു

English summary

CPM Kannur district secretary MV Jayarajan against Muslim League MLA KM Shaji

Leave a Reply

Latest News

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി

എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യശസ്വിനി മഹിള ബ്രിഗേഡ് എന്ന പ്രാദേശിക സംഘടനയുടെ...

More News