Thursday, January 27, 2022

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം

Must Read

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

ശി​പാ​ർ​ശ​ക​ൾ ഇ​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ക്ക​ണം, അ​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം എം​എ​ൽ​എ​മാ​ർ ക​രാ​റു​കാ​രെ കൂ​ട്ടി മ​ന്ത്രി​മാ​രെ കാ​ണാ​ൻ വ​ര​രു​തെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. താ​ൻ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും ചി​ല ക​രാ​റു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.‌

മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ഇ​ട​തു​പ​ക്ഷ നി​ല​പാ​ടും ന​യ​വു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ചി​ല ക​രാ​റു​കാ​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്. ക​രാ​റു​കാ​ര്‍ തെ​റ്റാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ​റ​ഞ്ഞ​തി​ല്‍ ഒ​ര​ടി പി​റ​കോ​ട്ട് പോ​യി​ട്ടി​ല്ല. എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പ​മോ എം​എ​ല്‍​എ​മാ​രു​ടെ ശി​പാ​ര്‍​ശ​യു​മാ​യോ ക​രാ​റു​കാ​ര്‍ മ​ന്ത്രി​യു​ടെ അ​ടു​ക്ക​ല്‍ വ​രു​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി​യി​ലെ നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞ​ത്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News