Sunday, October 17, 2021

നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ജെ.എം. കോടതി വിധിയെ നിയമപരമായി നേരിടാന്‍ സി.പി.എം. തീരുമാനം

Must Read

നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം സി.ജെ.എം. കോടതി വിധിയെ നിയമപരമായി നേരിടാന്‍ സി.പി.എം. തീരുമാനം. ശിക്ഷിക്കപ്പെട്ടാല്‍ മാത്രം പദവികള്‍ രാജിവച്ചാല്‍ മതിയെന്നുമാണു പാര്‍ട്ടി നിലപാട്‌. നിയമസഭാ കൈയാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്ന വാദം വിടുതല്‍ ഹര്‍ജിയില്‍ പ്രതികള്‍ ഉയര്‍ത്തിയിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
ഇതിനെതിരേ അപ്പില്‍ നല്‍കാന്‍ പ്രതികള്‍ക്കു അവസരമുണ്ട്‌. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. വിചാരണ നടപടികള്‍ തുടങ്ങിയാലും പരമാവധി നീട്ടിക്കൊണ്ടുപോകാനാവും പ്രതികളുടെ ശ്രമം. അതിനിടെ കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ക്കു കോടതി ഉടന്‍ നോട്ടീസ്‌ അയക്കും. ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്‌, സി.കെ. സദാശിവന്‍, കുഞ്ഞഹമ്മദ്‌ മാസ്‌റ്റര്‍ എന്നിവരാണു മറ്റു പ്രതികള്‍. തോമസ്‌ ഐസക്‌, വി.എസ്‌. സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്‌ണന്‍ തുടങ്ങിയവരടക്കം ഇരുപതോളം എം.എല്‍.എമാര്‍ ഡയസില്‍ കയറിയിരുന്നെന്നും അതില്‍ തങ്ങള്‍ മാത്രം എങ്ങനെയാണു പ്രതികളായതെന്ന്‌ അറിയില്ലെന്നും പ്രതികള്‍ വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വാച്ച്‌ ആന്‍ഡ്‌ വാര്‍ഡായി വന്ന പോലീസുകാരാണ്‌ അതിക്രമം കാണിച്ചതെന്നും പ്രതികള്‍ പറഞ്ഞു. അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണു ചെയ്‌തതെന്നാണു പ്രതികളുടെ വാദം.
21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എംഎല്‍എമാരും നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട്‌ സാക്ഷികളായില്ല. പകരം പോലീസുകാര്‍ മാത്രമാണ്‌ സാക്ഷികളായത്‌. ഇക്കാര്യം മേല്‍കോടതിയില്‍ ഉന്നയിക്കാനാകും.
നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ മനഃപൂര്‍വം വൈകിക്കുന്നതു ചൂണ്ടിക്കാട്ടി, അശ്വനികുമാര്‍ ഉപാധ്യായ കേസില്‍ ഇടക്കാല ഹര്‍ജിക്കുള്ള സാധ്യതയും പാര്‍ട്ടിനേതൃത്വം കണക്കുകൂട്ടുന്നു. അശ്വനികുമാര്‍ കേസ്‌ അടുത്താഴ്‌ച സുപ്രീം കോടതിയില്‍ വരുന്നുണ്ട്‌്.

Leave a Reply

Latest News

താമരശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ മണ്ണിടിഞ്ഞു

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​ന്നു. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ എ​ട്ടാം വ​ള​വി​നും ഒ​ൻ​പ​താം വ​ള​വി​നും ഇ​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.ഇ​തേ തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു....

More News