സി.പി.എം. പാളയം ഏരിയാ സമ്മേളനത്തിന് തുടക്കമായി

0

തിരുവനന്തപുരം: സി.പി.എം. പാളയം ഏരിയാ സമ്മേളനത്തിന് തുടക്കമായി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.പോറ്റി പതാക ഉയർത്തി. വഞ്ചിയൂർ പി.ബാബു അധ്യക്ഷനായി. ജി.രാധാകൃഷ്ണൻ, ആർ.പ്രദീപ്, എച്ച്.ജയചന്ദ്രൻ, എസ്.ഷാഹിൻ, വിദ്യാമോഹൻ എന്നിവരടങ്ങിയതാണ് പ്രസീഡിയം. ജഗതി മോഹനൻ, കെ.എൽ.ജിജി, എസ്.ശ്രീകണ്ഠേശൻ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.

എം.രാജേഷ് രക്തസാക്ഷി പ്രമേയവും എ.എസ്.എൽ.അജിതാദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി സി.പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി.കെ.പ്രശാന്ത് എം.എൽ.എ. സ്വാഗതം പറഞ്ഞു.

മികച്ച കമന്റേറ്ററിനുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡ് നേടിയ അമ്പൂട്ടിയെയും ആദരിച്ചു.

ഒൻപത് ലോക്കൽ കമ്മിറ്റികളിൽനിന്നായി 119 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ബുധനാഴ്ച വൈകീട്ട് അഞ്ചിന് വെബിനാർ കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

Leave a Reply