Saturday, December 5, 2020

എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായി മഹാസഖ്യം പിന്നാക്കം പോയെങ്കിലും കരുത്തു കാട്ടി സി.പി.ഐ(എം.എൽ)

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായി മഹാസഖ്യം പിന്നാക്കം പോയെങ്കിലും കരുത്തു കാട്ടി സി.പി.ഐ(എം.എൽ). ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിൽ 12 സീറ്റിൽ സി.പി.ഐ (എം.എൽ) സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുകയാണ്. ഇടതുകക്ഷികൾ എല്ലാം ചേർന്ന് 18 സീറ്റിൽ മുന്നിട്ടു നിൽക്കുന്നുണ്ട്.
സി.പി.ഐ(എം.എൽ) (12 സീറ്റ്), സി.പി.എം (മൂന്ന്), സി.പി.ഐ (മൂന്ന്) എന്നിങ്ങനെയാണ്‌ ലീഡ്‌ നില. 19 സീറ്റുകളിലാണ് സി.പി.ഐ(എം.എൽ) മത്സരിച്ചത്. സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്.

നിലവിൽ മൂന്ന് സീറ്റുകളാണ് സി.പി.ഐ(എം.എൽ)ന് ബിഹാറിൽ ഉണ്ടായിരുന്നത്. ബൽറാംപൂരിൽ മഹബൂബ് അസ്ലം, ദരൗലിയിൽ സത്യദേവോ റാം, തരാരിയിൽ സുദാമാ പ്രസാദ് എന്നിവർ. മൂവരും ഇത്തവണയും ജനവിധി തേടുന്നുണ്ട്. പാലിഗഞ്ച് മണ്ഡലത്തിലെ സി.പി.ഐ(എം.എൽ) സ്ഥാനാർഥി വിദ്യാർഥി സംഘടനയായ ഐസയുടെ മുൻ ജനറൽ സെക്രട്ടറി സന്ദീപ് സൗരവാണ്.

പ്രതിപക്ഷ മഹാസഖ്യത്തിൽ 144 സീറ്റുകളിലാണ് തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി മത്സരിച്ചത്. കോൺഗ്രസ് 70 സീറ്റിലും മത്സരിച്ചു. നിലവിൽ എൻ.ഡി.എ സഖ്യം 127 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. മഹാസഖ്യം 106 സീറ്റുകളിലാണ് മുന്നിലുള്ളത്.

English summary

CPI (ML), strengthens, alliance against, exit polls

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News