Sunday, January 23, 2022

കെ റെയിൽ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് പാർട്ടി ആവശ്യപ്പെടും

Must Read

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിലപാട് മാറ്റി സിപിഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് പാർട്ടി ആവശ്യപ്പെടും. ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎമ്മിനെ ഇക്കാര്യം അറിയിക്കും. കെ റെയിൽ പദ്ധതിക്കെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന സമ്മർദത്തെ തുടർന്നാണ് നിലപാടിൽ വ്യതിയാനം സംഭവിച്ചത്.

പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ക​ണ്ട​തി​നു ശേ​ഷം പാ​ർ​ട്ടി​യു​ടെ തു​ട​ർ നി​ല​പാ​ട് തീ​രു​മാ​നി​ക്കും. പാ​ർ​ട്ടി​യു​ടെ പു​തി​യ നി​ല​പാ​ട് സി​പി​എം നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. എ​ന്നാ​ൽ രൂ​പ​രേ​ഖ ക​ണ്ട് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ കെ ​റെ​യി​ലി​ന് എ​തി​രെ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

നേ​ര​ത്തെ സി​പി​എം അ​നു​കൂ​ല സം​ഘ​ട​ന​യാ​യി​രു​ന്ന കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ രൂ​പ​രേ​ഖ പു​റ​ത്തു​വി​ടാ​ന്‍ ത​യ​റാ​യി​രു​ന്നി​ല്ല. രൂ​പ​രേ​ഖ ഒ​രു ര​ഹ​സ്യ രേ​ഖ​യാ​ണെ​ന്നും ഇ​ത് പൊ​തു​മ​ണ്ഡ​ല​ത്തി​ല്‍ വ​രു​ന്ന​ത് പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നു​മാ​ണ് കെ ​റെ​യി​ല്‍ എം​ഡി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ സി​പി​ഐ നി​ല​പാ​ട് മാ​റ്റി​യ​തോ​ടെ രൂ​പ​രേ​ഖ പു​റ​ത്തു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​രാ​യേ​ക്കും.

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News